Header Ads

  • Breaking News

    ബുധനാഴ്ച ഒരുകാരണവശാലും തേപ്പ് വേണ്ട' : കടുത്ത തീരുമാനമെടുത്ത് പാലക്കാട്ടെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.




    'മണ്ണാർക്കാട്: ഡി.എച്ച്‌.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഊർജ സംരക്ഷണ യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു.

    ക്യാമ്പസ്സിലെ   മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന 4000ത്തോളം പേർ ബുധനാഴ്ച ദിവസം ഇസ്തിരി ഇടാതെ വസ്ത്രം ധരിച്ച്‌ സ്‌കൂളില്‍ വരുന്നതാണ് പദ്ധതി. 'ബുധൻ തേപ്പ് വേണ്ട' പദ്ധതിയിലൂടെ 1500 യൂണിറ്റ് വൈദ്യുതി ലഭിക്കാനും 10 ശതമാനം കറന്റ് ബില്ല് കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

    പദ്ധതി ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ബോധവത്കരണ ക്ലാസ് മണ്ണാർക്കാട് ഇലക്‌ട്രിസിറ്റി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ മൂർത്തി, സബ് എൻജിനീയർമാരായ നാസർ, സുരേഷ് ബാബു എന്നിവർ നിർവഹിച്ചു.

    പി.ടി.എ പ്രസിഡന്റ് പി.കെ.അബ്ബാസ് ഹാജിയുടെ അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി സി.കെ.റിയാസ്, സ്‌കൂള്‍ മാനേജർ സമദ് ഹാജി, വൈസ് പ്രസിഡന്റ് ആലിപ്പൂ ഹാജി, മണ്ണാർക്കാട് മുൻസിപ്പല്‍ കൗണ്‍സിലർ മുഹമ്മദ് ഇബ്രാഹിം, പ്രിൻസിപ്പല്‍ മുഹമ്മദ് കാസിം സാർ, പ്രധാനാദ്ധ്യാപിക സൗത്ത് സലീം, സീനിയർ അസിസ്റ്റന്റ് കെ.പി.അബ്ദുസലീം, പി.ടി.എ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപാടം, അദ്ധ്യാപകരായ അംജിത, തൻസീല, മുഹമ്മദ് ഷമീർ, അതിക്ക, സാലിം, അബ്ദുല്‍ ജലീല്‍, ഷമീന, ഹസനത്ത്, ഉമ്മു സല്‍മ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad