Header Ads

  • Breaking News

    കഞ്ചാവ് കൈവശം വച്ച കേളകം പൂവത്തിൻ ചോല സ്വദേശിയെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി




    പേരാവൂർ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് പാർട്ടിയുടെ നേതൃത്വത്തിൽ പേരാവൂർ ടൗണിൽ വച് നടത്തിയ പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് കേളകം പൂവത്തിൻ ചോല ഭാഗം താമസിക്കുന്ന പാപ്പചൻ മകൻ എൽദോ പി പി 52/24 (ഏലിയാസ് കുഞ്ഞിക്ക) എന്നയാളെ സഹസീകമായി പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. 12 ഗ്രാം ഉണക്ക കഞ്ചാവുമായാണ് ടിയാൻ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പദ്മരാജൻ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കെ കെ ബാബു മോൻ ഫ്രാൻസിസ്, സിവിൽ എക്‌സൈസ് ഓഫീസർ മുനീർ എം ബി സിനോജ് വി , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ എക്‌സൈസ് ഡ്രൈവർ ധനീഷ് എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad