കേരളത്തില്‍ നാളെ ബലി പെരുന്നാള്‍
കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ നാളെ ബലി പെരുന്നാള്‍ ആഘോഷിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണയിയും സജീവമാണ്. സംസ്ഥാനത്തെ പലയിടങ്ങളിലും സാധാരണയെക്കാള്‍ കൂടുതല്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വിശ്വാസികള്‍ക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുല്‍ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയില്‍ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാള്‍.
മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുക, ദരിദ്രര്‍ക്ക് ദാനം നല്‍കുക.ഈ മൂന്ന് പുണ്യകരമായ പ്രവര്‍ത്തിയാണ് ബലി പെരുന്നാള്‍ ദിനം അനുഷ്ഠിക്കുന്നത്.
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുകയാണ്. യുഎഇ, സൗദി, അബൂദബി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ഇന്നാണ് പെരുന്നാള്‍.പ്രവാസലോകത്ത് ഇത്തവണ കനത്ത ചൂടിനിടയിലാണ് ഇത്തവണ പെരുന്നാള്‍ ആഘോഷം.
വിവിധ രാജ്യങ്ങളില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പ്രത്യേകസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈദ്ഗാഹുകളിലും പള്ളികളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികള്‍ക്കായി യുഎഇയില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കിയിരുന്നു.
No comments
Post a Comment