Header Ads

  • Breaking News

    സ്വത്തുക്കള്‍ വിറ്റ് പണം നല്‍കാമെന്ന ഉടമകളുടെ ഉറപ്പും പാഴായി; കണ്ണൂര്‍ പാപ്പിനിശ്ശേരി അയ്ഷ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയവര്‍ സമരത്തില്‍


     



    ണ്ണൂർ: പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയവർ സമരത്തില്‍. സ്ഥാപനത്തിന്‍റെ സ്വത്തുക്കള്‍ വിറ്റ് പണം നല്‍കാമെന്ന ഉടമകളുടെ ഉറപ്പും പാഴായതോടെ നിക്ഷേപകർ നിയമ നടപടിക്കും ഒരുങ്ങുകയാണ്.

    രണ്ടായിരത്തിലധികം പേർക്കായി 60 കോടിയോളം രൂപയാണ് നല്‍കാനുള്ളത്.

    പാപ്പിനിശ്ശേരി ഭാഗങ്ങളിലെ സാധാരണക്കാർ മുതല്‍ വലിയ സാമ്ബത്തിക നിലയുള്ളവർ വരെ അയ്ഷ ഗോള്‍ഡില്‍ നിക്ഷേപം നടത്തിയിരുന്നു. 2020 വരെ വാഗ്ദാനം ചെയ്ത തുക പ്രതിമാസം നിക്ഷേപകർക്ക് നല്‍കുകയും ചെയ്തിരുന്നു. പത്തിലധികം ഷോറൂമുകളുണ്ടായിരുന്ന സ്ഥാപനമാണ് പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോള്‍ഡ്. ഈ വിശ്വാസ്യത കണക്കിലെടുത്തായിരുന്നു പലരും സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയത്.

    എന്നാല്‍ ഉടമ അഷ്റഫിന്‍റെ മരണത്തോടെ സ്ഥാപനം തകർന്നു. നിക്ഷേപകർക്ക് പിന്നീട് പണം കിട്ടാതായി. അഷ്റഫിന്‍റെ മകൻ ഉള്‍പ്പെടെയുളളവരാണ് നിലവില്‍ സ്ഥാപന ഉടമകള്‍. സ്ഥലവും കെട്ടിടങ്ങളും വിറ്റ് അറുപത് കോടിയോളം വരുന്ന ബാധ്യത തീർക്കുമെന്നാണ് ഇവർ പറയുന്നത്.

    അതേസമയം പണം തിരികെ കിട്ടുന്നതിനായി വഞ്ചിക്കപ്പെട്ടവർ കൂട്ടായ്മകളുണ്ടാക്കിയിരുന്നു. എന്നാല്‍ അതിന്‍റെ നേതൃത്വത്തിലുളളവരും കബളിപ്പിച്ചെന്നാരോപിച്ചാണ് ഇപ്പോള്‍ ഒരു വിഭാഗം സമരം തുടങ്ങിയത്.
    ഏതാനും പേർ നേരത്തെ കേസിന് പോയിരുന്നുവെന്നും എന്നാല്‍ കേസിന് പോയാല്‍ വസ്തുക്കള്‍ വില്‍ക്കാൻ തീരെ സാധിക്കില്ലെന്നാണ് കമ്മിറ്റിക്കാർ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നിക്ഷേപർക്ക് കേസിന് പോകാനും പരാതിപ്പെടാനും ഭയമുണ്ടെന്നും പൊതുപ്രവർത്തകയായ സാജിദ പറയുന്നു. നിക്ഷേപകർക്ക് പണം നല്‍കാൻ ഉടമകള്‍ ഉടൻ തയ്യാറായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഇവരുടെ തീരുമാനം.

    No comments

    Post Top Ad

    Post Bottom Ad