Header Ads

  • Breaking News

    കുപ്രസിദ്ധ മോഷ്ടാവ് അഷറഫ് അലിയെ അറസ്റ്റ് ചെയ്ത് കുമ്പള പൊലീസ്; അറസ്റ്റ് പയ്യന്നൂരിലെ പ്രവാസിയുടെ വീട്ടിലെ മോഷണക്കേസ് അന്വേഷിക്കുന്നതിനിടെ




    കുപ്രസിദ്ധ മോഷ്ടാവിനെ കാസർകോഡ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള മംഗൽപാടി ബേക്കൂർ സുഭാഷ് നഗറിലെ ജിലാനി മഹലിലെ ആയിഷ യൂസഫിൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. മഞ്ചേശ്വരം ഉപ്പള ബന്തിയോട് സ്വദേശിയും കർണ്ണാടക ഉപ്പിനങ്ങാടിയിൽ താമസക്കാരനുമായ അഷറഫ് അലിയെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ബേക്കൂർ സുഭാഷ് നഗറിലെ ആയിഷ യൂസഫിൻ്റെ വീട് കുത്തിതുറന്ന് ഐഫോണും, റോൾഡ് ഗോൾഡ് ആഭരണങ്ങളും കവർന്ന കേസിലാണ് അറസ്റ്റ്. പയ്യന്നൂർ പെരുമ്പയിൽ പ്രവാസിയുടെ വീടുകുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൻ്റെ അന്വേഷണത്തിനിടെ പയ്യന്നൂർ ഡിവൈഎസ്പിയുടെ സ്ക്വാഡാണ് കർണാടകയിൽ നിന്ന് പ്രതിയെ പിടികൂടിയത്. എന്നാൽ പയ്യന്നൂരിലെ കവർച്ചയുമായി ബന്ധമുള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഷ്റഫിൻ്റെ സംഘത്തിലുൾപ്പെട്ട കർണാടക സ്വദേശികളായ മൂന്ന് പേർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.കാസർകോഡ്, മഞ്ചേശ്വരം, മേൽപ്പറമ്പ്, ബദിയടുക്ക, ബേഡകം തുടങ്ങി വിവിധ സ്റ്റേഷനുകളിലെ നിരവധി കവർച്ച കേസുകളിൽ ഇയാളുടെ ബന്ധം തെളിഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad