Header Ads

  • Breaking News

    രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളെ മയ്യിൽ പോലീസ് പിടികൂടി




    മയ്യിൽ :- രാജസ്ഥാനിൽ സംഘം ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ചോദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലെരാളെ മയ്യിൽ പോലീസ് പിടികൂടി. രാജസ്ഥാനിലെ ഗംഗാപൂർ ജില്ലയിൽ ഡോറാവലി ഗ്രാമത്തിലെ സീതാറാം മീണയെ കൊലപ്പെടുത്തിയ കേസിൽ അതേ ഗ്രാമത്തിലെ രാംകേഷി (27) നെയാണ് മയ്യിൽ പോലീസ് തന്ത്രപരമായി വലയിലാക്കിയത്. ജൂൺ നാലിനാണ് ബന്ധു വീട്ടിലെ കല്ല്യാണ ദിവസം രാംകേഷും മറ്റു മൂന്നു പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. തുടർന്ന് അടുത്ത് ദിവസം രാംകേഷ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. 

    കമ്പിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് ടൈൽസിന്റെ ജോലി ചെയ്തു വരികയായിരുന്നു. പഴയ സിം കാർഡ് മാറ്റി പുതിയതെരുവിൽ നിന്ന് പുതിയ കാർഡെടുക്കുകയായിരുന്നു. പിന്നീട് രാജസ്ഥാൻ പോലീസിന്റെ നിർദ്ധേശ പ്രകാരം മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മയ്യിൽ പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് രാജസ്ഥാനിലുള്ള സുഹൃത്തിനെ മാത്രമാണ് രാംകേഷ് പുതിയ നമ്പറിൽ നിന്ന് വിളിച്ചിരുന്നത്. ഇതാണ് പ്രതിയെ പിടികൂടുന്നതിന് പോലീസിന് സഹായകമായത്. മയ്യിൽ പോലീസ് സിവിൽ പോലീസ് ഓഫീസർമാരായ വിജിൽമോൻ, എം.കെ. മുനീർ എന്നിവരാണ് രാജസ്ഥാൻ പോലീസിനൊപ്പം തെളിവുകൾ ശേഖരിച്ച് പ്രതിയെ പിടികൂടിയത്. ഇയാളെ രാജസ്ഥാനിലേക്ക് കൊണ്ടു പോയി.

    No comments

    Post Top Ad

    Post Bottom Ad