സംസ്ഥാനത്ത് 1346.71 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം :- കൊടും വരൾച്ചയിലും വേനൽമഴയിലും കാലവർഷത്തിലുമായി സംസ്ഥാനത്ത് 1346.71 കോടി രൂപയുടെ കൃഷിനാശം. 3.14 ലക്ഷം കർഷകരുടെ കൃഷി പൂർണമായി നശിച്ചു. സംസ്ഥാനത്താകെ 1.14401 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇടുക്കിയിലാണു കൂടുതൽ കൃഷി നാശം.
തൃശൂർ, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകൾ തൊട്ടു പിന്നിൽ. കാസർഗോഡ് ജില്ലയിൽ കൃഷിനാശം കുറവ്. ഇടുക്കിയിൽ 91,244 കർഷകരുടെ കൃഷി പൂർണമായി നശിച്ചു, ആലപ്പുഴയിൽ 37,874 പേരുടെയും. ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത കൃഷി നാശത്തെക്കുറിച്ചുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് ഇത്.
No comments
Post a Comment