മാട്ടറയിൽ കാട്ടാനകൾ - എത്തുന്നത് 15 എണ്ണം കൈമലർത്തി അധികൃതർ; ഉറക്കമില്ലാതെ നാട്ടുകാർ
ഉളിക്കൽ: കർണാടക വനത്തിൽ മഴ കനത്തതോടെ കാട്ടാനകൾ അതിർത്തികടന്ന് നാട്ടിലേക്കിറങ്ങുന്നത് പതിവായി. ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടികക്കുന്ന്, ചാപ്പത്തോട്, മുന്തിരി റോഡ്, ആനപ്പാറ, കാലാങ്കി ഭാഗങ്ങളിൽ ആനയുടെ ശല്യം അതിരൂക്ഷമായി. വ്യത്യസ്ത സംഘങ്ങളായി എത്തുന്ന ആനകൾ 15 എണ്ണത്തെ വരെ നാട്ടുകാർ കണ്ടിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ അൻപത് ഏക്കറിലധികം പ്രദേശത്ത് കൃഷിനാശമുണ്ട്. കശുമാവ്, വാഴ, തെങ്ങ്, മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി എന്നീ കൃഷികൾക്കാണ് വ്യാപക നാശമുണ്ടാക്കിയത്. മാട്ടറയിലെ വനാതിർത്തിയിൽ എട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ വീടിന് സമീപത്ത് തുടർച്ചയായ ദിവസങ്ങളിൽ ആനക്കൂട്ടം എത്തി.
രണ്ടാഴ്ചയായി ആനക്കൂട്ടം വനാതിർത്തിയിൽനിന്ന് നാട്ടിലേക്ക് ഒരു കിലോമീറ്റർ അകലെ എത്തി കൃഷി നശിപ്പിച്ചിട്ടുണ്ട്. മുന്തിരങ്ങാട്ട് അപ്പച്ചൻ, മംഗലത്ത് കരോട്ട് കുഞ്ഞേട്ടൻ, കൊട്ടാരം കുഞ്ഞുമോളി, കാപ്പിത്തടം ബെന്നി എന്നിവരുടെ വീടുകൾക്ക് സമീപം ആനകൾ മണിക്കൂറുകളോളം നിന്നിടുണ്ട്.
മാടറ മണിക്കൂറുകളോളം നിന്നിട്ടുണ്ട്. മാട്ടറ വനമേഖലയിൽ സോളാർ കമ്പിവേലി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവ മറികടന്നാണ് ആനകളെത്തുന്നത്. നാട്ടുകാർ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയാണ്. പുലർച്ചെയുള്ള റബ്ബർ ടാപ്പിങ് മിക്കവരും നിർത്തി.
രാത്രിയിൽ ഇരുചക്ര വാഹനയാത്രരാത്രി ഉപേക്ഷിച്ചു. രാത്രി പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് പ്രദേശത്തുള്ളത്. കഴിഞ്ഞവർഷം ഒക്ടോബർ 11-ന് ആത്രശ്ശേരി ജോസിനെ കൊലപ്പെടുത്തിയത് മാട്ടറ പീടികക്കുന്ന് ഭാഗത്തുനിന്ന് ഉളിക്കൽ ടൗണിൽ എത്തിയ ആനയാണ്.
ആനയെ പ്രതിരോധിക്കാൻ നാട്ടുകാർ സംഘംചേർന്ന് പാട്ടകൊട്ടുകയും തീ കൂട്ടുകയും ചെയ്യുന്നു. വാഹനങ്ങൾ സ്റ്റാർട്ടാക്കിയും മരംമുറിക്കുന്ന യന്ത്രം സ്റ്റാർട്ടാക്കിയും ശബ്ദമുണ്ടാക്കും.കാട്ടാനകളെ തുരത്താൻ സേനയെ വിന്യസിക്കണം - സരുൺ തോമസ്, മാട്ടറ വാർഡംഗം
കർണാടക വനമേഖലയിൽനിന്ന് നാട്ടിലേക്കിറങ്ങുന്ന ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതിന് ആവശ്യമായ പരിശീലനംലഭിച്ച വനം വകുപ്പ് സേനയെ നിയോഗിക്കണം. കർണാടക, കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരുമിച്ച് പ്രവർത്തിക്കണം. കർഷകർ നട്ടുനനച്ചുണ്ടാക്കിയ കാർഷിക വിളകൾ നട്ടുനനച്ചുണ്ടാക്കിയ കാർഷിക വിളകൾ ഉൾപ്പടെയാണ് ആനകൾ നശിപ്പിക്കുന്നത്.
No comments
Post a Comment