Header Ads

  • Breaking News

    സിപിഎം പ്രവര്‍ത്തകന്‍ തന്റെ മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിക്കാന്‍ ശ്രമിച്ചു: 19 കാരി



    ആലപ്പുഴ: താന്‍ നേരിട്ടത് ക്രൂരമര്‍ദനമെന്ന് വെളിപ്പെടുത്തി ആലപ്പുഴ പൂച്ചാക്കലിലെ ദളിത് പെണ്‍കുട്ടി രംഗത്ത് വന്നു. സിപിഎം പ്രവര്‍ത്തകനായ ഷൈജു തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചെന്നും കുനിച്ച് നിര്‍ത്തി അടിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. വസ്ത്രം വലിച്ചഴിക്കാനും ശ്രമിച്ചു. സംഭവം നടക്കുന്ന സമയം വിളിച്ചിട്ടും പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും തന്റെ മൊഴിയെടുക്കാന്‍ വൈകിയെന്നും 19കാരി പറയുന്നു.

    അതേസമയം, തനിക്കെതിരെയുള്ളത് വ്യാജപരാതിയാണെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടി. താന്‍ ആരെയും മര്‍ദിച്ചിട്ടില്ല. തന്നെയാണ് ക്രൂരമായി മര്‍ദിച്ചത്.

    കഴിഞ്ഞ ദിവസമാണ് പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരിയില്‍ 19കാരിയായ ദളിത് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം ഏറ്റത്. സിപിഎം പ്രവര്‍ത്തകനായ ഷൈജുവും സഹോദരനും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് യുവതിയുടെ പരാതി. സഹോദരങ്ങളെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് പെണ്‍കുട്ടിയെ തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജു റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചത്. ഷൈജുവിനും സഹോദരനുമെതിരെ പൊലീസ് പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad