കേരളം 2000 കോടി രൂപ കൂടി കടമെടുക്കുന്നു
സർക്കാർ ജീവനക്കാരുടെ ജൂലൈയിലെ ശമ്പളവും പെൻഷനും നൽകാനുള്ള പണം കണ്ടെത്താൻ സംസ്ഥാന സർക്കാർ 2000 കോടി രൂപ കടമെടുക്കുന്നു. ഇതിനായി 2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. ഓണത്തിന് മുൻകൂറായുള്ള ചെലവുകൾക്ക് കൂടി പണം കണ്ടെത്തലും കടമെടുപ്പിന് കാരണമായി. . ക്ഷേമപെൻഷൻ വിതരണത്തിന് കഴിഞ്ഞ മാസവും സംസ്ഥാനം കടമെടുത്തിരുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിയിൽ നിന്നാണ് കടമെടുക്കുന്നത്.
No comments
Post a Comment