Header Ads

  • Breaking News

    കാർഗിൽ യുദ്ധ വിജയത്തിന്‍റെ സ്മരണയിൽ രാജ്യം; 25-ാം വാർഷികം ആചരിക്കുന്നത് രജത് ജയന്തി ദിനമായി



    ദില്ലി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയിൽ രാജ്യം. യുദ്ധവിജയത്തിൻ്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. വിജയ് ദിവസത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തുന്ന പ്രധാനമന്ത്രി ഇന്ന് ശ്രദ്ധാഞ്ജലി ചടങ്ങുകൾ പങ്കെടുക്കും.

    രാവിലെ ഒമ്പതര മുതലാണ് പരിപാടി. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആർപ്പിക്കും. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടക്കം നടപ്പാക്കിയിട്ടുണ്ട്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad