Header Ads

  • Breaking News

    വെള്ളച്ചാട്ടം കാണാനെത്തി 300 അടി താഴ്ചയിലേക്ക് വീണു; റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം



    റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർ മരിച്ചു. മുംബൈ സ്വദേശിയും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തില്‍ അധികം ഫോളോവേഴ്‌സുമുള്ള ആന്‍വി കംധര്‍ (26) ആണ് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്.യാത്ര വിഡീയോകളിലൂടെയാണ് ആൻവി ശ്രദ്ധനേടുന്നത്.ജൂലൈ 16 ന് മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഏഴ് സുഹൃത്തുക്കളോടൊപ്പം ആണ് യുവതി ഇവിടേക്ക് എത്തിയത് .റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്. അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    അപകടങ്ങൾ സംഭവിക്കുന്ന തരത്തിൽ റീല്‍സ് ചിത്രീകരിക്കരുതെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉദ്യോ​ഗസ്ഥർ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad