Header Ads

  • Breaking News

    എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം; ആഘോഷത്തിൽ ആരാധകര്‍



    മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഇന്ന് 43-ാം ജന്മദിനം. രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്മാരില്‍ ഒരാളായ ധോണിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുള്ള ധോണി ആരാധകര്‍.2007 ല്‍ ടീം ഇന്ത്യയക്ക് ട്വന്റി20 ലോകകിരീടം ഇന്ത്യയിലെത്തിച്ച് ഏല്‍പ്പിച്ച ജോലിയ്ക്ക് താന്‍ പര്യാപ്തനെന്ന് അടിവരയിട്ടു. 2009ൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഒന്നാമതെത്തിച്ചു. 2011ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയ്ക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ചു.ഏറ്റവും കൂടുതല്‍ ഫൈനല്‍ വിജയങ്ങളുള്ള ക്യാപ്റ്റന്‍, മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ക്യാപ്റ്റന്‍, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയ വിക്കറ്റ് കീപ്പർ, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ നോട്ടൗട്ടായ ബാറ്റ്സ്മാൻ. 90 ടെസ്റ്റുകളില്‍ 4876 റണ്‍സും 350 ഏകദിനങ്ങളില്‍ 10773 റണ്‍സും 98 രാജ്യാന്തര ട്വന്‍റി 20കളില്‍ 1617 റണ്‍സുമാണ് എം എസ് ധോണിയുടെ പേരിലുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ 10 സെഞ്ചുറികളും 108 അര്‍ധസെഞ്ചുറികളും സ്വന്തം.

    ഐപിഎല്ലില്‍ 264 മത്സരങ്ങളില്‍ 24 അര്‍ധസെഞ്ചുറികളോടെ 5243 റണ്‍സും ധോണിക്കുണ്ട്. 829 പുറത്താക്കലുകളില്‍ പങ്കാളിയായി വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാം സ്ഥാനം ധോണിക്കുണ്ട്. ഇതില്‍ 634 എണ്ണം ക്യാച്ചുകളും 195 എണ്ണം സ്റ്റംപിംഗുകളുമാണ്


    No comments

    Post Top Ad

    Post Bottom Ad