കണ്ണൂര്‍ സര്‍വകലാശാല മാര്‍ച്ചിനിടെ അതിക്രമം; എസ് എഫ് ഐ നേതാക്കള്‍ക്ക് 43 മാസം തടവും പിഴയും ശിക്ഷ വിധിച്ചു.
കണ്ണൂർ : കണ്ണൂർ സർവ്വകലാശാല മാർച്ചിനിടെ പോലീസിനെ അക്രമിക്കയും പോലീസിന്റെ ഔദ്യോഗികത കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ എസ് എഫ് ഐ നേതാക്കളെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു .
നേതാക്കളായ എം ഷാജർ , പി പ്രശോഭ്, പി അഖില്‍ , എൻ കെ റുബിൻ ,പി എം അഖില്‍ , എ മുഹമ്മദ് അഫ്സല്‍, പി സച്ചിൻ എന്നിവരെയാണ് ജൂഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മലി ഷഹർഷാദ് വിവിധ വകുപ്പുകളിലായി 43 മാസം വീതം തടവിനും 7700 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്. വി സി രാജി വെക്കുക, ഉന്നത വിദ്യാഭ്യാസം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യവുമായി 2014 ജൂണ്‍ ഒൻപതി ന് താവക്കരയിലുള്ള യൂണിവേർസിറ്റി കാമ്ബസിലേക്ക് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തുകയും മാർച്ച്‌പോലീസ് തടഞ്ഞപ്പോള്‍ അതിക്രമം നടത്തിയെന്നാണ് കേസ്.
സമരക്കാരെ തടയാൻപോലീസ് തീർത്ത ബാരിക്കേഡ് തകർക്കുകയും സമരക്കാർ ഓഫീസിന്റെ മതില്‍ ചാടിക്കടക്കുകയും ചെയ്തപ്പോള്‍ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൊടി കെട്ടിയകമ്ബ് കൊണ്ട് തല്ലുകയുംകല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും പോലീസിന്റെ ജയപീരങ്കിക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു വെന്നാണ് പൊലിസ് കോടതിയില്‍ സമർപ്പിച്ച കുറപത്രം '
No comments
Post a Comment