Header Ads

  • Breaking News

    കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗതം തടസ്സപ്പെട്ടു; 5 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു




    കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. 16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്‌നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്.

    കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗതം തടസ്സപ്പെട്ടു; 5 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു

    We One Kerala / 46 minutes ago


     




    കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. രത്നഗിരി ജില്ലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അഞ്ചു ട്രെയിനുകളാണ് വഴി തിരിച്ച് വിട്ടത്. 16345 ലോകമാന്യ നിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ – ലോണാവാല – ജോലാർപേട്ട – പാലക്കാട് – ഷൊർണൂർ വഴി സർവീസ് നടത്തും.ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്സ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ്സ് എന്നിവ വഴി തിരിച്ചുവിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് വിൻഹെരെ (റായ്ഗഡ്), ദിവാൻ ഖാവതി (രത്‌നഗിരി) സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന് അടുത്താണ് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ ആഴ്ച്ചയിലും കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ട്രെയിനുകളുടെ സമയക്രമമെല്ലാം തെറ്റിയാണ് പാതയിൽ വണ്ടികൾ ഓടുന്നത്

    No comments

    Post Top Ad

    Post Bottom Ad