Header Ads

  • Breaking News

    കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി


    കണ്ണൂർ: കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. തലശേരി ഗോപാലപേട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് ആറുവയസ്സുകാരിക്ക് പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വരാന്തയിലിരുന്ന് കളിക്കുമ്പോൾ കാറ്റിൽ മേൽക്കൂര തകർന്ന് ഓട് തലയിൽ വീഴുകയായിരുന്നു.

    പടന്നക്കരയിൽ നാല് വീടുകൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ഒളവിലത്ത് അഞ്ചു വീടുകളും തകർന്നു. കൂറ്റൻ മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. പ്രദേശത്ത് നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി തൂണുകൾ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാരിലായി. മരം വീണ് ഒരു കാറും തകർന്നിട്ടുണ്ട്. ചാവശേരിയിൽ റോഡിൽ മരം പൊട്ടി വീണു. തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് റോഡിൽ നിന്നും മരം മാറ്റിയത്.

    No comments

    Post Top Ad

    Post Bottom Ad