Header Ads

  • Breaking News

    നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റി യുവാക്കൾ; പിടിയിലായത് ജോലിക്കുനിന്ന പ്രായപൂർത്തിയാകാത്ത 6-പേർ ഉൾപ്പെടെ


    ഓഫർ സെയിൽ നടക്കുന്നതിനിടെ തിരുവനന്തപുരം ലുലു മാളിൽ നിന്ന് 6 ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോൺ അടിച്ചുമാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തി ആകാത്തവർ ഉൾപ്പടെ 9 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓഫര്‍ സെയിലിനിടെ മാളിൽ ജോലിക്ക് കയറിയ താല്‍കാലിക ജീവനക്കാരാണ് പിടിയിലായത്.

    വില കൂടിയ ആറ് ഐ ഫോണാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.പൊലീസ് കസ്റ്റഡിയിലെടുത്ത ഒമ്പത് പേരില്‍ 6 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളുടെ വീടുകളില്‍ നിന്നായി ഫോണുകള്‍ പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

    No comments

    Post Top Ad

    Post Bottom Ad