Header Ads

  • Breaking News

    എൻ എച് 66 ന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; കോഴിക്കോടും കണ്ണൂരും ഗതാഗത നിയന്ത്രണം



    നാഷണൽ ഹൈവേ 66 ൻെറ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനാൽ കോഴിക്കോടും കണ്ണൂരും ഗതാഗത നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കും, കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്കം ഉള്ള ഹെവി ചരക്ക് വാഹനങ്ങൾ.ടാങ്കർ ലോറികൾ എന്നിവയും പയ്യോളി, കൊയിലാണ്ടി എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്ര നിർബന്ധമില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ എന്നിവ നാളെ തിയതി മുതൽ വഴിതിരിച്ചുവിടും. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ ചേർന്ന മീറ്റിംഗിൽ ആണ് തീരുമാനംകണ്ണൂർ ഭാഗത്തുനിന്നും വരുന്ന മേൽ സൂചിപ്പിച്ച തരത്തിലുള്ള വാഹനങ്ങൾ കൈനാട്ടിയിൽ നിന്നും ഡൈവേർട്ട് ചെയ്തു ഓർക്കാട്ടേരി-പുറമേരി-നാദാപുരം- കക്കട്ടിൽ-മൊകേരി-കുറ്റ്യാടി-കടിയങ്ങാട്-കൂത്താളി- പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂർ-ഉള്ളിയേരി- അത്തോളി പൂളാടിക്കുന്ന് வ പോകേണ്ടതാണ്. അല്ലെങ്കിൽ കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടകര നാരായണ നഗരത്തിൽ നിന്നും പണിക്കോട്ടി-തിരുവള്ളൂർ-ചാനിയംകടവ്-പേരാമ്പ്രമാർക്കറ്റ്-പേരാമ്പ്ര ബൈപ്പാസ്-നടുവണ്ണൂർ-ഉള്ളിയേരി-അത്തോളി-പൂളാടിക്കുന്ന്. റോഡ് ജംഗ്ഷൻ- വഴി കോഴിക്കോടേക്ക് പോകേണ്ടതാണ്.കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട മേൽ സൂചിപ്പിച്ച തരത്തിലുള്ള വാഹനങ്ങൾ പൂളാടിക്കുന്ന്-അത്തോളി ഉള്ളിയേരി നടുവണ്ണൂർ- കൈതക്കൽ-പേരാമ്പ്ര ബൈപ്പാസ് വഴി കുത്താളി-കടിയങ്ങാട്-കുറ്റ്യാടി-മൊകേരി- കക്കട്ടിൽ-നാദാപുരം- തുണേരി-പെരിങ്ങത്തൂർ വഴി പോകേണ്ടതാണ്. വടകര ഭാഗത്തുനിന്നും പയ്യോളി വഴി പേരാമ്പ്രക്ക് പോകുന്ന ബസുകൾ പയ്യോളി ബസ്റ്റാൻറിഡിൽ കയറാതെ പയ്യോളിയിൽ നിന്നും നേരിട്ട് പേരാമ്പ്ര റോഡിൽ കയറി ജംഗ്ഷനിൽ നിന്നും അല്പം മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്ര ഭാഗത്തേക്ക് പോകേണ്ടതാണ്. മേൽ പറഞ്ഞ ട്രാഫിക്ക് ഡൈവേർഷൻ കൃത്യമായി നടപ്പിലാക്കുന്നതിനായി ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad