Header Ads

  • Breaking News

    ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക്‌ 84 ലക്ഷം നഷ്ടം


    കണ്ണൂർ | ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ യുവതിക്ക്‌ നഷ്ടമായത് 84 ലക്ഷം രൂപ.

    വേങ്ങാട്ട് സ്വദേശിനിയായ 31-കാരിക്കാണ് പണം നഷ്ടമായത്. സാമൂഹിക മാധ്യങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടിയത്.

    ‍ജൂൺ 26 മുതൽ ജൂലായ്‌ 22 വരെയുള്ള കാലയളവിലാണ് വിവിധ അക്കൗണ്ടുകളിലേക്ക് യുവതി പണം നിക്ഷേപിച്ചത്. ആദ്യ ഘട്ടങ്ങളിൽ ലാഭത്തോടെ പണം തിരിച്ച് നൽകിയെങ്കിലും പിന്നീട് നിക്ഷേപിച്ച പണമോ ലാഭമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

    നിക്ഷേപിക്കുന്ന പണത്തിന് കൂടുതൽ ലാഭം കിട്ടിയതായുള്ള സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് തട്ടിപ്പ് സംഘം ട്രേഡിങിൽ ഏർപ്പെടുന്നവരെ കെണിയിൽ വീഴ്ത്തുന്നത്.

    യുവതിയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad