കാഞ്ഞങ്ങാട്ട് ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം : ഒരാള്‍ക്ക് ഗുരുതരപരിക്ക്.
ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മറ്റൊരു കേസില്‍ ശിക്ഷയനുഭവിക്കുന്ന മൈലാട്ടി പൂവഞ്ചാലിലെ ശരണും വിചാരണത്തടവുകാരനായ മനുവും തമ്മിലാണ് ഏറ്റുമുട്ടിയത്. നിസ്സാരകാര്യത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ വാക്തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.
ബദിയടുക്ക റേഞ്ച് എക്‌സൈസ് രജിസ്റ്റര്‍ചെയ്ത അബ്കാരി കേസില്‍ അറസ്റ്റിലായാണ് മനു ജില്ലാ ജയിലിലെത്തിയത്. ജയില്‍ സൂപ്രണ്ട് വിനീത് വി.പിള്ളയുടെ പരാതിയില്‍ മൈലാട്ടി പൂവാഞ്ഞല്‍ കെ.കെ.നിലയത്തിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഉപദ്രവിക്കുന്നതിലെ വിരോധംമൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ശരണ്‍ മനുവിനെ ആക്രമിച്ചതെന്ന് ഹൊസ്ദുര്‍ഗ് പോലീസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു
No comments
Post a Comment