Header Ads

  • Breaking News

    വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നു: മന്ത്രി എ കെ ശശീന്ദ്രൻ


    വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി തഴയുമ്പോഴും നഷ്ടപരിഹാരത്തുക നൽകാൻ 40 കോടി രൂപ സംസ്ഥാന സർക്കാർ മാറ്റിവെച്ചു. വന്യജീവി ആക്രമണം യാഥാർഥ്യമെന്നും മന്ത്രിപറഞ്ഞു.ഈ സഭ പറഞ്ഞിട്ടുള്ള എന്തെങ്കിലും നിർദേശം തള്ളിയിട്ടുണ്ടോ എന്ന് മന്ത്രി ചോദിച്ചു.വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഏകോപനം കൂടുതൽ മെച്ചപ്പെട്ടു. പദ്ധതി വിഹിതത്തിൽ കുറവുണ്ടായി. വന്യ ജീവി ആക്രമണത്തിൽ ഇരയായവർക്കുള്ള സഹായ ധനം ഉയർത്തി. 64 വന്യജീവികളെ പിടികൂടി പുനരധിവസിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ആന പരിപാലന കേന്ദ്രങ്ങൾ ഉറപ്പാക്കുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു .വനസംരക്ഷണവും വന്യജീവി സംരക്ഷണമാണ് ഭരണഘടനാപരമായി വനമന്ത്രിയുടെ ബാധ്യത.പക്ഷേ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നതാണ് എൽഡിഎഫിന്റെ നയം.ആ നിലപാടിൽ മന്ത്രിയെന്ന നിലയിൽ താനും ഉറച്ചുനിൽക്കുന്നു.

    ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉറച്ച നിലപാടുമായി സർക്കാർ മുന്നോട്ട് പോകും.
    പക്ഷേ പ്രതിപക്ഷത്തിന്റെ നിലപാട് ഇക്കാര്യത്തിൽ ക്രിയാത്മകമല്ല.എന്തിനെയും എതിർക്കുന്ന സമീപനത്തിലേക്ക് പ്രതിപക്ഷം പോകുന്നുവെന്നും മന്ത്രി എ കെ ശശീന്ദ്രൻ


    No comments

    Post Top Ad

    Post Bottom Ad