Header Ads

  • Breaking News

    ഡോ. വന്ദന ദാസിന്റെ വീട്ടിൽ സന്ദർശനം നടത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി



    ഡോക്ടർ വന്ദന ദാസിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദർശനം നടത്തി. രാവിലെ കടുത്തുരുത്തിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. കേന്ദ്ര മന്ത്രിയായ ശേഷം ആദ്യ സന്ദർശനം. കുടുംബത്തിന് ഏത് ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ നൽകിവരുന്നയാളാണ് സുരേഷ് ഗോപി എന്ന് വന്ദന ദാസിന്റെ അച്ഛൻ പറഞ്ഞു. മെയ്‌ 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.  ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.


    No comments

    Post Top Ad

    Post Bottom Ad