ഒരാഴ്ചയിൽ മൂന്ന് ഭീകരാക്രമണം, ഒരുമാസത്തിനിടെ ആറ്; കശ്മീരിൽ വീണ്ടും അശാന്തി പടരുന്നു
ജമ്മു കശ്മീരിൽ വീണ്ടും അശാന്തി പടരുകയാണ്. തുടർച്ചയായ ഭീകരാക്രമണം കശ്മീരിലെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുന്നു. ഭീകരാക്രമണങ്ങൾ മേഖല കൈവരിച്ചിരുന്ന സന്തുലിതാവസ്ഥയെ ഇല്ലാതെയാക്കുകയാണ് എന്നാണ് ആരോപണം. കേന്ദ്രസർക്കാരിന് പോലും നിയന്ത്രിക്കാനാകാത്ത വിധമാണ് കഴിഞ്ഞ ഒരു മാസമായി ഭീകരാക്രമണങ്ങളുടെ തോത് ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളും, കഴിഞ്ഞ ഒരു മാസത്തിനിടെ മൊത്തത്തിൽ ആറ് ഭീകരാക്രമണങ്ങളുമാണ് കാശ്മീരിൽ ഉണ്ടായത്. ഒരു ആക്രമണത്തിൻെറ തുടർച്ചയായി, പൊടുന്നനെയാണ് മറ്റൊന്ന് ഉണ്ടാകുന്നത് എന്നത് സൈനിക വൃത്തങ്ങളെ കുഴപ്പിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്.
No comments
Post a Comment