Header Ads

  • Breaking News

    ഷൂട്ടിങ്ങിനിടെ കാർ മറിഞ്ഞു: നടൻ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്


    കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കാർമറിഞ്ഞ് നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപിനും പരിക്ക്. എം ജി റോഡിൽ വച്ചാണ് അപകടം. പരിക്കുകൾ ഗുരുതരമല്ല. ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

    കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാക്കനാട് വച്ചായിരുന്നു സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോമാൻസ്’.

    No comments

    Post Top Ad

    Post Bottom Ad