Header Ads

  • Breaking News

    ഭാര്യയെ ഭീഷണിപ്പെടുത്താൻ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സുഹൃത്തിന് നൽകി ഭർത്താവ്’, പോൺ സൈറ്റിൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടി യുവാവ്; ഒടുവിൽ അറസ്റ്റ്


    സുഹൃത്തിൻ്റെയും ഭാര്യയുടെയും സ്വകാര്യ ദൃശ്യങ്ങൾ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത്‌ പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങൾ സുഹൃത്ത് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് 50000 രൂപ ഇവരിൽ നിന്ന് പകരം ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ ഫ്രാൻസിസ് എന്നയാളാണ് അറസ്റ്റായത്.സ്ഥിരം മദ്യപാനിയായിരുന്ന യുവാവ് ഭാര്യയുമായി നിരന്തരം വഴക്കിടുകയും, ഇതിനെ തുടർന്ന് ഭാര്യയോടുള്ള ദേഷ്യത്തിൽ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തി സുഹൃത്തിന് നൽകുകയുമായിരുന്നു. എന്നാൽ സുഹൃത്ത് ഈ അവസരം മുതലെടുത്ത് ഇരുവരുടെയും വീഡിയോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും അതിന്റെ ലിങ്ക് യുവതിക്ക് അയച്ചു നൽകുകയും ചെയ്‌തു,ദൃശ്യം നീക്കം ചെയ്യാൻ തന്റെ സൈബർ വിദഗ്ധനായ സുഹൃത്ത് സഹായിക്കുമെന്നും, പക്ഷെ 50000 രൂപ വേണമെന്നും പറഞ്ഞ യുവാവ് യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. എന്നാൽ പണം നൽകിയിട്ടും ഇയാൾ വീഡിയോ പിൻവലിക്കാതെ വരികയും, ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അടക്കം പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നതും ഫ്രാൻസിസ് എന്നയാളെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

    No comments

    Post Top Ad

    Post Bottom Ad