വെള്ളപ്പൊക്കത്തിൽ ചത്ത കാട്ട് പോത്ത് ഇരിക്കൂറിലെത്തി.
തിങ്കളാഴ്ചയിലും ചൊവ്വാഴ്ചയുമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും കരകവിഞ്ഞ് ഒഴുകിയ വളപട്ടണം പുഴയിലെ ഒഴുക്കിൽപ്പെട്ടകാട്ടുപോത്ത് ചത്തനിലയിൽ ഇരിക്കൂറിലെത്തി. ഇരിക്കൂർ നിലാമുറ്റം പുഴക്കര റോഡിൽ ഒഴുകി എത്തി. ഇന്നു രാവിലെ കാട്ടുപോത്തിനെ കണ്ടനാട്ടുകാർ പൊലീസിലും ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് അധികൃതരേയും വിവരമറിച്ചു. ഇരിക്കൂർ ഗവ. മൃഗാശുപത്രിയിലെ ഡോക്ടർ അൻജിത ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു
No comments
Post a Comment