Header Ads

  • Breaking News

    വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടി; അയല്‍വാസിയെ യുവാവ് വീട്ടില്‍ കയറി വെട്ടി



    വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയതിന് അയൽവാസിയെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്. പ്രതി സന്ദീപിനെതിരെ അടൂർ പൊലീസ്

    വധശ്രമത്തിന് കേസെടുത്തു.കണ്ണന്‍റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. കണ്ണന്‍റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്‍റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കണ്ണൻ രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞാണ് സന്ദീപ് കണ്ണനുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടർന്ന് പ്രകോപിതനായ സന്ദീപ് കണ്ണനെ അക്രമിക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad