പ്ലസ് വൺ പ്രവേശനം ; രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് ഓപ്‌ഷൻ മാറ്റത്തിന് അവസരം
തിരുവനന്തപുരം :- പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് ഒഴിവുകൾ അനുസരിച്ച് ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിന് (ട്രാൻസ്ഫർ അലോട്മെന്റ്) അവസരം നൽകും. താഴ്ന്ന ഓപ്ഷനുകളിൽ അലോട്‌മെന്റ്റ് ലഭിച്ചവരടക്കം സ്‌ഥിരപ്രവേശനമാണു നേടിയിരിക്കുന്നത്. മലപ്പുറത്തും കാസർകോട്ടുമായി 138 പുതിയ താൽക്കാലിക ബാച്ചുകൾ അനുവദിച്ചതടക്കമുള്ള സാഹചര്യത്തിലാണ് ഇവർക്ക് ഒഴിവുള്ള സീറ്റുകളിൽ ആദ്യ പരിഗണന നൽകുന്നത്. അതിനു ശേഷമാകും സപ്ലിമെന്റ്റി ഘട്ടത്തിലെ രണ്ടാം അലോട്മെന്റ്. പുതിയ ബാച്ചുകൾ അനുവദിച്ചതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയ ശേഷമേ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് എന്നാണെന്ന് തീരുമാനിക്കൂ. ഇത്തവണയും 3 സപ്ലിമെന്ററി അലോട്മെന്റുകളുണ്ടാകും. ഈ മാസം 31ന് ഈ അധ്യയന വർഷത്തെ പ്രവേശനം പൂർത്തിയാകും.
No comments
Post a Comment