സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ടു മരണം. ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയിൽ വീണ് മരിച്ചു. താളുംകണ്ടം സ്വദേശി സനീഷ് ആണ് മരിച്ചത്. കൃഷിയിടത്തിലേക്ക് പോകവെ തോണി മറിഞ്ഞാണ് സനീഷ് മരിച്ചത്.
തിരുവനന്തപുരം മര്യനാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.
No comments
Post a Comment