Header Ads

  • Breaking News

    മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും




    മുഖ്യമന്ത്രിയുടെ മകൾ ടി വീണക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റീഷനിൽ ഇന്ന് ഹൈക്കോടതിയിൽ വാദം തുടരും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. നടന്നത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം വാദിച്ചത്. സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്.

    തൃക്കുന്നപ്പുഴയിൽ വിവാദ കമ്പനിയായ സിഎംആർ ലിന് അനധികൃതമായി ഭൂമി അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇടപെട്ട് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. ഇതിനു പകരമായാണ് മകളുടെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് CMRL പണം നൽകിയിരുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad