Header Ads

  • Breaking News

    അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

    കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ്‌ ആസ്പത്രിയിൽ നടന്നത്‌. 25 വയസ്സുള്ള അമ്മയാണ്‌ കുട്ടിക്ക്‌ കരൾ നൽകിയത്‌. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമായി മാത്രമേ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ നടക്കാറുള്ളൂ. പ്രത്യേകിച്ചും ലൈവ് ട്രാൻസ്‌പ്ലാന്റേഷൻ. 2022 ഫെബ്രുവരിയിലായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലിവർ ട്രാൻസ്‌പ്ലാന്റേഷൻ ആരംഭിക്കുന്നത്. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്‌പ്ലാന്റേഷൻ നടത്തിയത്. അതി സങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ഏറ്റെടുത്ത് പൂർത്തിയാക്കിയ ഡോ. സിന്ധുവിനേയും ടീം അംഗങ്ങളേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.

    No comments

    Post Top Ad

    Post Bottom Ad