ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
ഇരിക്കൂര്‍: ഇരുപതോളം ക്രിമിനൽ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഇരിക്കൂര്‍ എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് ആയോടന്‍ അറസ്റ്റ് ചെയ്തു. പട്ടുവം ദാറുല്‍ ഫലാഹിലെ ഇസ്മായില്‍ എന്ന അജുവാണ് (31) പിടിയിലായത്. ഇരിക്കൂര്‍ ഒഴികെ ജില്ലയുടെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പേരാമ്പ്രയടക്കം മറ്റ് സ്റ്റേഷനുകളിലും
ഇസ്മായിലിനെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്ന് ജില്ല കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. സീനിയര്‍ സി.പി.ഒമാരായ സജിത്ത്കുമാര്‍, കെ. പ്രിയേഷ്, ഡ്രൈവര്‍ സുനില്‍ ജോസഫ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment