Header Ads

  • Breaking News

    ഓസ്റ്റിയോപൊറോസിസ് തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍



    മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കാത്സ്യം പോലെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. 

    avoid these foods to avoid osteoporosis

    എല്ലുകളെ ദുര്‍ബലമാക്കുകയും അവപൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ഓസ്റ്റിയോപൊറോസിസ്. മോശം ജീവിതശൈലിയും ഭക്ഷണക്രമവും രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കാത്സ്യം പോലെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ധാതു അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.  ചില ഭക്ഷണങ്ങള്‍ ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

    1. കഫൈന്‍

    കോഫി പോലെയുള്ള കഫൈന്‍ അടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ കാത്സ്യത്തിന്‍റെ ആകിരണത്തെ കുറയ്ക്കും. അതിനാല്‍ ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും മറ്റും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

    2. പഞ്ചസാര

    പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലതാണ്. 

    3. ഉപ്പ് 
     
    ഉപ്പിലെ സോഡിയം കാത്സ്യം നഷ്ടപ്പെടാൻ കാരണമാകും. അതിലൂടെ  എല്ലുകളുടെ ആരോഗ്യം മോശമാകാം. അതിനാല്‍ ഉപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കുറയ്ക്കാന്‍ നല്ലത്. 

    4.  സോഡ

    സോഡയിലെ ഉയർന്ന ഫോസ്ഫോറിക് ആസിഡും അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുത്തും. കാത്സ്യത്തിന്‍റെ ആഗിരണത്തെ ഇവ തടസ്സപ്പെടുത്താം. അതിനാല്‍ ഇവയുടെ അമിത ഉപയോഗവും കുറയ്ക്കുക

    5. സംസ്കരിച്ച ഭക്ഷണങ്ങള്‍
     .
    സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കാതിരിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ നല്ലത്. 

    6. മദ്യം

    അമിത മദ്യപാനവും ഓസ്റ്റിയോപൊറോസിസ് സാധ്യതയെ കൂട്ടാം. അതിനാം മദ്യപാനവും പരിമിതപ്പെടുത്തുക. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അത് ഗുണം ചെയ്യും. 

    ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

    No comments

    Post Top Ad

    Post Bottom Ad