Header Ads

  • Breaking News

    സംസ്ഥാനത്ത്​ പകർച്ചപ്പനി വ്യാപിക്കുന്നു



    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​യും എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. 42 എ​ച്ച്1​എ​ൻ1 കേ​സു​ക​ളും 32 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ല​സ്ഥാ​ന​ത്ത് എ​ച്ച്1​എ​ൻ1, എ​റ​ണാ​കു​ള​ത്ത് ഡെ​ങ്കി​യും പി​ടി​മു​റു​ക്കി. അ​ഞ്ചു​ദി​വ​സ​ത്തി​ന് ശേ​ഷം സം​സ്ഥാ​ന​ത്തെ പ​നി​ബാ​ധി​ത​രു​ടെ ക​ണ​ക്ക് ശ​നി​യാ​ഴ്ച​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്.

    മ​ല​പ്പു​റ​ത്ത് ഞാ​യ​റാ​ഴ്​​ച മാ​ത്രം 1749 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ​തേ​ടി​യ​ത്. കോ​ഴി​ക്കോ​ട്​ 1239 പേ​രും തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1163 പേ​രും ചി​കി​ത്സ​തേ​ടി. ഇ​തെ​ല്ലാം സ​ർ​ക്കാ​ർ ആ​സ്​പ​ത്രി​ക​ളി​ലെ മാ​ത്രം ക​ണ​ക്കാ​ണ്. ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ എ​റ​ണാ​കു​ള​ത്താ​ണ് 86 കേ​സു​ക​ൾ. തി​രു​വ​ന​ന്ത​പു​രം 18, കൊ​ല്ലം 16, ആ​ല​പ്പു​ഴ 14, തൃ​ശൂ​ർ 11 എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​യ​ർ​ന്ന ഡെ​ങ്കി കേ​സു​ക​ളു​ള്ള ജി​ല്ല​ക​ൾ. 42 എ​ച്ച്1​എ​ൻ1 രോ​ഗി​ക​ളി​ൽ 24പേ​രും തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.


    No comments

    Post Top Ad

    Post Bottom Ad