പച്ചക്കറി മാർക്കറ്റിൽ നിന്നും റെയിൽപ്പാളത്തിലേക്കുള്ള വഴിയടച്ചു
തലശേരി : പച്ചക്കറി മാർക്കറ്റിൽ നിന്നും റെയിൽപ്പാളത്തിലേക്കുള്ള ഊടുവഴി അടച്ച് റെയിൽവേ അധികൃതർ. യാത്രക്കാർ ഇതു വഴികടന്നു പോകുമ്പോൾ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്. പച്ചക്കറി മാർക്കറ്റിന് പിന്നിൽ ഇരുമ്പു തൂൺ നാട്ടി തകരഷീറ്റുകൾ കെട്ടിയാണ് വഴി അടച്ച ത്. ഇനി അതിക്രമിച്ചു കടന്നു പോവുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. യാത്രക്കാർ ഫൂട്ട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കണമെന്നാണ് റെയിൽവേ അറിയിച്ചു.
No comments
Post a Comment