മാട്ടൂൽ സൗത്ത് ആധുനിക ബോട്ട് ടെർമിനലിൽ ; ഇന്നുമുതൽ യാത്രക്കാർ മഴയിൽ കുട പിടിച്ച് നിൽക്കേണ്ടതില്ല താൽക്കാലിക പരിഹാരമായി
മാട്ടൂൽ സൗത്ത് ബോട്ട് ടെർമിനൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ലക്ഷങ്ങൾ ചെലവഴിച്ച് ബോട്ട് ടെർമിനൽ നിർമ്മിച്ചത്. യാത്രക്കാർ മഴയിൽ കുട പിടിച്ച് നിൽക്കേണ്ട അവസ്ഥയായിരുന്നു.
ഇതിനു പരിഹാരമായി ബോട്ട് ജെട്ടിയിൽ ഇരുവശങ്ങളിലും താൽക്കാലിക മറസ്ഥാപിച്ച് എസ്.ഡി.പി.ഐ മാട്ടൂൽ സൗത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ പ്രവർത്തി മാതൃകാപരമാണ്.
ടൂറിസം രംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ഉൾനാടൻ ജലഗതാഗത വകുപ്പ് മാട്ടൂലിൽ ഉൾപ്പെടെ ബോട്ട് ടെർമിനലുകൾ നിർമിച്ചത്. കരിങ്കല്ലിൽ നിർമിച്ച ഇരിപ്പിടങ്ങൾ, സോളർ ലൈറ്റുകൾ എന്നിവയും, ടെർമിനലിലേക്ക് നടപ്പാത ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.
സമാനമായ മാട്ടൂൽ തെക്കുംപാട് ടെർമിനൽ വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്ന രീതിയിൽ കൂടുതൽ തട്ടുകൾ വേണമെന്നും യാത്രക്കാരുടെയും, പ്രദേശവാസികളുടെയും ആവശ്യം . മാട്ടൂൽ- തെക്കുമ്പാട്, മാട്ടൂൽ - അഴീക്കൽ റൂട്ടിൽ ബോട്ട് സർവീസിനെ ആശ്രയിച്ച് നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന ഇതുവഴി പോകുന്നത് . ബോട്ട് ടെർമിനലിലെ വെള്ളം കയറുന്നതിനും മറ്റും ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.
No comments
Post a Comment