Header Ads

  • Breaking News

    അമ്മ പരിശീലിപ്പിച്ചു; മകന് ദേശീയ മെഡൽ.



    ബത്തേരി: അമ്മയുടെ പരിശീലനത്തിൽ കേരള ടീമിൽ ഇടംനേടിയ മകന് ദേശീയ വാട്ടർ പോളോ മത്സരത്തിൽ വെള്ളിമെഡൽ. ബത്തേരി സർവജന എച്ച്എ സ്എസ് പ്ലസ് ടു വിദ്യാർഥി എൽദോ ആൽവിൻ ജോഷിയാണ് വെള്ളിമെഡൽ നേടിയ കേരള ടീമിന്റെ ഭാഗമായത്. ഏഴ് മുതൽ 11 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ അണ്ടർ 17 മത്സരത്തിലാണ് നേട്ടം. ദേശീയതലം വരെ എത്തിമെഡൽ നേടാൻ അമ്മ യാണ് കരുത്തായതെന്ന് എൽദോ പറയുന്നു. മുൻദേശീയ നീന്തൽ താരവും ഇന്ത്യൻ ടീമിന്റെ പരിശീലകയും ദേശീയ സ്വിമ്മിങ് ഫെഡറേഷന്റെ ടെക്നിക്കൽ ഒഫീഷ്യലും ബത്തേരി ഗവ.ടെ ക്നിക്കൽ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയുമായ മൂലങ്കാവ് പാലക്കുന്നേൽ ബിജിമോൾ വർഗീസാണ് എൽ ദോയുടെ അമ്മ. വയനാടൻ തണുപ്പിൽ നീന്തിപ്പഠിച്ച ബിജിമോൾ കേരളത്തിനായി നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സജീവമായി മത്സര രംഗത്തുണ്ട്. 1994- 2011വരെ സ്വിമ്മിങ്, വാട്ടർപോളോ എന്നിവയിൽ നിരവധി മെഡലുകൾ നേടി. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന അണ്ടർ 20 വാട്ടർ പോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാടീമിൻ്റെ പരിശീലകയും ബിജി മോളായിരുന്നു. മകൻ്റെ നേട്ടത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബിജിമോൾ പറഞ്ഞു. ഏഴ് വർഷത്തോളമായി എൽദോ അമ്മയുടെ കീഴിൽ പരിശീലനം നടത്തി വരുന്നു. കോട്ടക്കുന്നിലെ വയനാട് ക്ലബ്ബിലെ സ്വിമ്മിങ് പൂളിലും തിരുവനന്തപുരത്തുമായിരുന്നു പരിശീലനം. ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ് എന്നീ സം സ്ഥാനങ്ങളെയാണ് കേരളം ടീം തോൽപ്പിച്ചത്. ഫൈനലിൽ ബംഗാളിനോടാണ് പരാജയ പ്പെട്ടത്. കഴിഞ്ഞ സ്കൂൾ ഗെയിംസിലെ വാട്ടർ പോളോ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ വയനാട് ടീം അംഗവുമാണ് എൽദോ. പിതാവ് പി കെ ജോഷി  കെഎസ്ഇബി ഉദ്യോ ഗസ്ഥനാണ്. സഹോദരി എട്ടാം ക്ലാസ് വിദ്യാർഥിനി ആദ്യ മരിയ ജോഷിയും നീന്തൽ താരമാണ്.

    No comments

    Post Top Ad

    Post Bottom Ad