Header Ads

  • Breaking News

    പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; അർജന്റീനയും സ്പെയിനും കളത്തിലിറങ്ങും


    പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്.

    ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം.യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ. ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും.ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ–-വനിതാ മത്സരങ്ങൾ. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ്‌. അണ്ടർ 23 കളിക്കാരാണ്‌ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെ ഉൾപ്പെടുത്താം.അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ.

    No comments

    Post Top Ad

    Post Bottom Ad