കുപ്‌വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യം; പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം
ഡൽഹി: ജമ്മു ഏജൻസിയിലെ കുപ്‌വാരയിൽ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുള്ള പാക് സൈന്യമെന്ന് ഇന്ത്യൻ സൈന്യം. പാകിസ്ഥാൻ സൈന്യത്തിൻ്റെ ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്.
നിയന്ത്രണരേഖയ്ക്ക് സമീപം മാച്ചൽ സെക്ടറിലായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക്കിസ്ഥാൻ്റെ ഭാഗത്തും ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിലെ മേജർ അടക്കം നാല് സൈനികർക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
No comments
Post a Comment