പിന്നാലെ പാഞ്ഞ തെരുവ്നായയെ ഭയന്നോടിയ പാവന്നൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് വീണ് പരിക്കേറ്റു
കുറ്റ്യാട്ടൂർ :- പിന്നാലെ പാഞ്ഞ തെരുവുനായയെ ഭയന്നോടിയ പാവന്നൂർ സ്വദേശിയായ വിദ്യാർത്ഥി വീണ് പരിക്കേറ്റ് ചികിത്സയിൽ. പാവന്നൂർ മുടൻകുന്നിലെ അബ്‌ദുൽസലാമിൻ്റെയും റഷീദയുടെയും മകൻ നിഷ്‌വാ(14)നാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന നിഷ്‌വാൻ്റെ പിന്നാലെ തെരുവ്നായ പായുകയായിരുന്നു. സമീപത്തെ വീടിൻ്റെ മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നിഷ്ന് വീണ് കാലുകൾക്ക് പരുക്കേറ്റത്. കുറ്റ്യാട്ടൂരിലെ തെരുവുനായ ശല്യത്തിനു പരിഹാരനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments
Post a Comment