Header Ads

  • Breaking News

    സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി രോഗാവസ്ഥകള്‍ ജാഗ്രതാ




     സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, കോളറ തുടങ്ങി രോഗാവസ്ഥകള്‍ വർദ്ധിച്ച്‌ കൊണ്ടിരിക്കുകയാണ്. വൈറല്‍ പനി മൂലവും മരണപ്പെടുന്നവരും നിരവധിയാണ്.  ഡെങ്കിപ്പനി പരത്തുന്നത് കൊതുകുകളാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ കൊതുകുകള്‍ തന്നെ ചിലരെ തിരഞ്ഞ് പിടിച്ച്‌ കടിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

    പലപ്പോഴും മനുഷ്യ രക്തത്തില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകള്‍ ആണ് കൊതുകുകളെ മനുഷ്യരിലേക്ക് ആകർഷിക്കുന്നത്. ഇത് ഇവക്ക് മുട്ട ഉത്പാദനത്തിന് അനിവാര്യമാണ്. ഇവയാണ് മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക വൈറസ് തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് കാരണം. ഇതിനെക്കുറിച്ച്‌ മുംബൈയിലെ കെ ജെ സോമയ്യ മെഡിക്കല്‍ കോളേജ് & റിസർച്ച്‌ സെന്ററിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും യൂണിറ്റ് ഹെഡുമായ ഡോ മയൂർ മാഞ്ചി മേവാഡഒരു മാധ്യമത്തിന് നല്‍കിയ അഭിപ്രായം എന്താണെന്ന് നോക്കാം.


    വസ്ത്രങ്ങള്‍

    പലപ്പോഴും നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊതുകുകളെ ആകർഷിക്കുന്നതാണ്. ചെറിയ വസ്ത്രങ്ങള്‍, കൈകുറവുള്ള വസ്ത്രങ്ങള്‍ എന്നിവയെല്ലാം കൊതുകിന് സൗകര്യപ്രദമായ പ്രതലം ഒരുക്കുന്നു. പലപ്പോഴും ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് എന്ന പെണ്‍കൊതുക് കാലുകളേക്കാള്‍ കൈകളിലാണ് കൂടുതല്‍ ആക്രമിക്കുന്നത്. ഇത് കൂടാതെ മലേറിയ പരത്തുന്ന അനോഫിലിസ് ഇനം കൊതുകുകള്‍ കൈകളേക്കാള്‍ കാലുകളില്‍ കടിക്കുന്നതിനാണ് താല്‍പ്പര്യപ്പെടുന്നത്.


    രക്ത ഗ്രൂപ്പ്

    കൊതുക് കടിക്കുന്നതിന് പലപ്പോഴും രക്തഗ്രൂപ്പ് ഒരു കാരണമാവുന്നു. കാരണം ചില പ്രത്യേക രക്തഗ്രൂപ്പുകളിലുള്ളവരെ കൊതുക് തിരഞ്ഞ് പിടിച്ച്‌ കുത്തുന്നു. ഇതിന് പിന്നില്‍ ചില ശാസ്ത്രീയതയുണ്ട്. പ്രത്യേകിച്ച്‌ ഒ ഗ്രൂപ്പില്‍ പെട്ട രക്തവിഭാഗമുള്ളവരെ പലപ്പോഴും കൊതുകുകള്‍ കൂടുതല്‍ ആകർഷിക്കുന്നു. ഇതിന് കാരണം എന്ന് പറയുന്നത് ഇവരുടെ ശരീരത്തില്‍ നിന്ന് ഈ രക്തഗ്രൂപ്പ് പ്രത്യേക രാസവസ്തുക്കള്‍ പുറന്തള്ളുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ കൊതുക് ആകർഷിക്കപ്പെടുന്നത് എന്നാണ് പല പഠനങ്ങളും പറയുന്നത്.


    ശരീര താപനില

    പലപ്പോഴും ശരീര താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് പെണ്‍കൊതുകിനെ ആകർഷിക്കുന്നു. കൊതുകിന് പലപ്പോഴും ഇത്തരം താപനിലയിലെ വ്യത്യാസം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ശരീരത്തില്‍ കൂടുതല്‍ ചൂട് ഉള്ള വ്യക്തികള്‍ക്ക് കൊതുകിനെ ആകർഷിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇവരുടെ മെറ്റബോളിസവും ശരീരത്തിലെ താപനിലയും എല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു.


    മെറ്റബോളിസത്തിലെ വ്യത്യാസവും

    മെറ്റബോളിസത്തിലെ വ്യത്യാസവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം കൊതുകുകള്‍ക്ക് നാം പുറന്തള്ളുന്ന കാർബണ്‍ഡൈ ഓക്സൈഡിനെ വളരെ പെട്ടെന്ന് സെൻസ് ചെയ്യാൻ സാധിക്കുന്നു. ഇത് വഴി കൂടുതല്‍ കാർബണ്‍ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നവരിലേക്ക് കൊതുക് കൂടുതല്‍ ആകർഷിക്കപ്പെടുന്നു. കൂടാതെ വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഉയർന്ന മെറ്റബോളിസം, അമിതമായ വിയർപ്പ് ഇവയെല്ലാം തന്നെ പെണ്‍ കൊതുകിനെ പെട്ടെന്ന് ആകർഷിക്കുന്നു.


    ഗർഭധാരണം

    ഗർഭിണിയായ സ്ത്രീകല്‍ലേക്ക് വളരെ പെട്ടെന്ന് തന്നെ കൊതുക് ആകർഷിക്കപ്പെടുന്നു. കാരണം ഗർഭകാലത്തുണ്ടാവുന്ന ഹോർമോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ കൂടുതല്‍ മെറ്റബോളിസത്തിനും താപ നില വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് മാത്രമല്ല ഗർഭാവസ്ഥയില്‍ സെക്കന്റ് ട്രൈമസ്റ്റർ ആവുമ്ബോഴേക്ക് അമിതമായി സ്ട്രെയിൻ ചെയ്ത് വേണം ശ്വാസോച്ഛ്വാസം നടത്തുന്നതിന്. ഇത് അവരുടെ കാർബണ്‍ഡൈ ഓക്സൈഡ് ഉത്പാദനവും വർദ്ധിപ്പിക്കുന്നു. ഇതെല്ലാം പെണ്‍കൊതുകിനേയും ആകർഷിക്കുന്നു.


    മദ്യത്തിന്റെ ഉപഭോഗം

    മദ്യപിക്കുന്നവരേയും കൂടുതല്‍ കൊതുക് കടിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ട്. അതിന് പിന്നിലെ കാരണമായി പറയുന്നത് പലപ്പോഴും ശരീരത്തില്‍ താപനില വർദ്ധിക്കുന്നതാണ്. അത് മാത്രമല്ല ഇത് മെറ്റബോളിസത്തിലും മാറ്റം വരുത്തുന്നു. ഈ ഘടകങ്ങളെല്ലാം തന്നെ പെണ്‍കൊതുകുകളെ കൂടുതല്‍ ആകർഷിക്കുന്നു. ഇതെല്ലാം തന്നെ നിങ്ങളുടെ രോഗാവസ്ഥകള്‍ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പരിസര ശുചിത്വം പാലിക്കുക എന്നതാണ് ശ്രദ്ദിക്കേണ്ട കാര്യം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. രോഗാവസ്ഥകള്‍ വർദ്ധിപ്പിക്കാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി വ്യക്തിശുചിത്വവും പാലിക്കണം.

    No comments

    Post Top Ad

    Post Bottom Ad