കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അറ്റകുറ്റപണി: സ്കാനിംഗ് പരിശോധനകൾക്ക് നിയന്ത്രണം
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അൾട്രാ സൗണ്ട് സ്കാനിംഗ്, സി. ടി സ്കാനിംഗ് എന്നീ വിഭാഗങ്ങളിലെ സ്കാനിംഗ് പരിശോധനകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികൾക്കും അത്യാഹിത വിഭാഗത്തിലെ രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.ആശുപത്രിയിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് ഈ നിയന്ത്രണമെന്ന് അദ്ദേഹം പറഞ്ഞു. നവീകരണപ്രവൃത്തികൾക്ക് ശേഷം ഈ വിഭാഗങ്ങൾ പൂർണ്ണരൂപത്തിൽ പ്രവർത്തന സജ്ജമാകുമെന്നും പൊതുജനങ്ങൾക്ക് ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കപ്പെടുമെന്നും സൂപ്രണ്ട് പറഞ്ഞു
No comments
Post a Comment