Header Ads

  • Breaking News

    തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു




    തൃശൂർ: തൃശൂരില്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

    വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായത്.

    കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരം അല്ല. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.

    അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മൂന്നു കുട്ടികള്‍ ഒന്നര മാസത്തിനിടെ കോഴിക്കോട്ടെ ആശുപത്രികളില്‍ മരിച്ചിരുന്നു. ഫറോക്ക് സ്വദേശി മൃദുല്‍ (12) ആണു ബുധനാഴ്ച രാത്രി മരിച്ചത്. കണ്ണൂർ സ്വദേശി ദക്ഷിണ (13), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണു നേരത്തേ മരണപ്പെട്ടത്.

    കെട്ടിക്കിടക്കുന്നതോ ഒഴുക്കു കുറഞ്ഞതോ ആയ വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്ബോള്‍ മൂക്കിലെ അരിപ്പ പോലുള്ള ക്രിബ്രിഫോം പ്ലേറ്റ് വഴി അമീബ നേരെ തലച്ചോറില്‍ എത്തുകയാണു ചെയ്യുന്നത്. നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതു കൊണ്ട് ആദ്യകാലത്ത് ഇത് ബ്രെയിൻ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. കെട്ടിക്കിടക്കുന്ന ഏതു വെള്ളത്തിലും അമീബ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീന്തല്‍ക്കുളങ്ങളിലും കായലുകളിലും വെള്ളത്തിന്റെ പ്രതലങ്ങളില്‍ ഇത്തരം അമീബ കാണപ്പെടാവുന്നതാണ്.

    തലവേദന, ഛർദി, പനി , ബോധക്ഷയം തുടങ്ങി സാധാരണ ബാക്ടീരിയല്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണുണ്ടാവുക. പക്ഷേ, ബാക്ടീരിയല്‍ ജ്വരത്തില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്നു തന്നെ ഈ രോഗം മൂർച്ഛിക്കുന്നു. 3 ദിവസം മുതല്‍ രണ്ട് ആഴ്ചയ്‌ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. 95% മരണ സാധ്യതയുള്ള ഈ രോഗത്തെ നേരിടാൻ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം

    No comments

    Post Top Ad

    Post Bottom Ad