Header Ads

  • Breaking News

    ബദ്രിനാഥിലെ പുതിയ മുഖ്യപൂജാരിയായി അമര്‍നാഥ് നമ്പൂതിരി




    കണ്ണൂർ :- ഹിമാലയന്‍ ക്ഷേത്രമായ ബദ്രിനാഥിലെ പുതിയ റാവല്‍ജി (മുഖ്യപൂജാരി) യായി അമര്‍നാഥ് നമ്പൂതിരി (27) നിയുക്തനായി. കണ്ണൂര്‍ കുളപ്പുറത്ത് വാരണക്കോട്ടില്ലത്ത് മുരളീധരന്‍ നമ്പൂതിരിയുടെ മകനാണ് അമര്‍നാഥ്. ഇരിങ്ങാലക്കുട വേദപഠനശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അമര്‍നാഥ് നിലവില്‍ ബദ്രിനാഥ് ക്ഷേത്രത്തിലെ സഹപൂജാരിയാണ്. ഇപ്പോഴത്തെ റാവല്‍ജി കണ്ണൂര്‍ പിലാത്തറ വടക്കേചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് അമര്‍നാഥ് ചുമതലയേല്‍ക്കുന്നത്.  

    പുതിയ റാവല്‍ജിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ ജൂലൈ 13, 14 തീയതികളില്‍ ബദ്രിനാഥില്‍ നടക്കും. ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ച ബദ്രിനാഥ് ക്ഷേത്രത്തിന്റെ പൂജാ ചുമതലകള്‍ ബ്രഹ്മചാരികളായ മലയാള ബ്രാഹ്മണര്‍ക്കാണ് നൂറ്റാണ്ടുകളായി കൈമാറുന്നത്. ഏറ്റവും കൂടുതല്‍ കാലം ബദ്രിനാഥിലെ മുഖ്യ പൂജാരിയായതിന്റെ ഭാഗ്യവുമായാണ് ഈശ്വരപ്രസാദ് നമ്പൂതിരി മലയിറങ്ങുന്നത്.

    No comments

    Post Top Ad

    Post Bottom Ad