മകന്റെ വിവാഹത്തിന് ഒരാഴ്ച്ച മാത്രം; ഗൾഫിൽ നിന്നും നാട്ടിലെത്തിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂര്‍: നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ചാണ് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്റഫ്(52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും അതേ ദിശയില്‍ പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അശ്റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ആഗസ്ത് 4, 5 തിയ്യതികളില്‍ മൂത്തമകന് അര്‍ഷിദിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഷാര്‍ജയില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് അശ്റഫ് നാട്ടിലെത്തിയത്. വിദേശത്തുള്ള മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിനിടെയാണ് അപകടം. നാറാത്ത് ജുമാമസ്ജിദിനു സമീപം അല്‍ബുര്‍ജിലെ കെ എന്‍ റാസിയയാണ് ഭാര്യ. മക്കള്‍: അര്‍ഷിദ്, റസിന്, റിസാന്, ആയിഷ, പരേതനായ അബ്ദുല്ല. മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍.
No comments
Post a Comment