കേന്ദ്ര ബജറ്റ്; രാജ്യസഭയിലെ ചർച്ചകൾക്ക് നിർമല സീതാരാമൻ ഇന്ന് മറുപടി നൽകും
രാജ്യസഭയിൽ ഇന്ന് ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മറുപടി നൽകും. ലോക്‌സഭ കഴിഞ്ഞ ദിവസം കേന്ദ്രബജറ്റിന് അംഗീകാരം നൽകിയിരുന്നു. ബജറ്റിൽ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചെന്ന ആരോപണം ധനമന്ത്രി തള്ളിക്കളഞ്ഞു. ഒരു മേഖലയേയും ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും നുണ പ്രചാരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ ബജറ്റിൻ മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകി കൊണ്ട് പറഞ്ഞു.വയനാട് ഉരുൾ പൊട്ടൽ കേരളത്തിൽ നിന്നുള്ള എം പി മാർ ഇന്നും പാർലമെൻ്റിൽ ഉന്നയിക്കും. ആഗസ്റ്റ് 12 ന് അവസാനിക്കുന്ന ഈ സമ്മേളന കാലയളവിൽ ആറ് സുപ്രധാന ബില്ലുകൾ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ശ്രമം. കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ജനറൽ ബോഡി ഇന്ന് ചേരും.
No comments
Post a Comment