കണ്ണൂർ സ്വദേശിയിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ
കണ്ണൂർ :- ഓൺലൈൻ ഓഹരിവ്യാപാരത്തിൻ്റെ മറവിൽ കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. യുപി സ്വദേശി അൽക്കാമ (26) ആണ് പിടിയിലായത്. കണ്ണൂർ സൈബർ സെൽ ഇസ്പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയാണു പിടികൂടിയത്. കൂട്ടുപ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
No comments
Post a Comment