Header Ads

  • Breaking News

    മഴക്കാലത്തെ വൈദ്യുതി അപകടങ്ങൾ ; കെ.എസ്.ഇ.ബി മുന്നറിയിപ്പ്



    കണ്ണൂർ :- കനത്ത മഴയ്‌ക്കൊപ്പമുള്ള കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മരച്ചില്ലകള്‍ ഒടിഞ്ഞ് വീണും സംസ്ഥാനത്ത് വൈദ്യുതി വിതരണ സംവിധാനത്തില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. മരക്കൊമ്പ് വീണും മറ്റും വൈദ്യുതി കമ്പികള്‍ പൊട്ടി കിടക്കാനോ ചാഞ്ഞ് കിടക്കാനോ സാധ്യതയുണ്ട്. അതിനാല്‍ പുറത്ത് ഇറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം.

    പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ അടുത്ത് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. കൂടാതെ മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയും അരുത്. ഇത്തരം അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിൽ അറിയിക്കുക.


    No comments

    Post Top Ad

    Post Bottom Ad