ഇനി രാമായണശീലുകൾ മുഴങ്ങുന്ന ദിനങ്ങൾ; ഇന്ന് കർക്കിടകം ഒന്ന്
ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.
രാമായണശീലുകൾക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ പ്രഭാതങ്ങളാണിനി. ഹൈന്ദവഗൃഹങ്ങളിൽ ദിവസവും രാമായണം പാരായണം ചെയ്യും.
കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം.
സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടും. സൂര്യന് കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.
No comments
Post a Comment