Header Ads

  • Breaking News

    ഭൂഗർഭ ജലത്തിൽ നൈട്രേറ്റ്‌ തോത്‌ കൂടി



    സംസ്ഥാനത്ത്‌ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം അപകടകരമായ രീതിയിൽ വർധിക്കുന്നെന്ന്‌ പഠന റിപ്പോർട്ട്‌.

    കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളുടെ പടിഞ്ഞാറൻ തീരം, തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ, ഇടുക്കി ജില്ലയുടെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്‌ നൈട്രേറ്റ്‌ മലിനീകരണം അപകടകരമായ നിലയിലുള്ളത്‌.

    ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്‌ പ്രകാരമുള്ള പരിധിയായ 45 മില്ലി ഗ്രാം/ലിറ്ററിലും അധികമാണ്‌ ഇവിടങ്ങളിലെ ഭൂഗർഭ ജലത്തിൽ നൈട്രേറ്റിന്റെ സാന്നിധ്യം.  

    കുടിവെള്ളത്തിലെ ഉയർന്ന നൈട്രേറ്റ്‌ തോത്‌ ബ്ലൂ ബേബി സിൻഡ്രോം, രക്തസമ്മർദ്ദം, സയനോസിസ്, വയറിലെ അർബുദം, തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാർ, തലവേദന, ഗോയിറ്റർ, ത്വക്ക് രോഗങ്ങൾ എന്നിവക്ക് കാരണമാകും.

    കൊച്ചി കുഫോസ്‌, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസ്, സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ്‌ & മാനേജ്‌മെന്റ്‌ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

    No comments

    Post Top Ad

    Post Bottom Ad